Latest news

അശറ മുബശ്ശറ ക്വിസ് : ഫലം പ്രസിദ്ധീകരിച്ചു

ഒന്നാം സ്ഥാനം ______________ നിഷാർ കെ എ കരിക്കാട് സഈദ് മുഹമ്മദ് ഡൽഹി ഫൗസിയ വിഎസ് ഡൽഹി മുഹമ്മദ് സലാഹ് കൈപ്പമംഗലം രണ്ടാം സ്ഥാനം ______________...

അശറ മുബശ്ശറ ക്വിസ് : ഫലം പ്രസിദ്ധീകരിച്ചു

SKSSF THRISSUR     May 25, 2020    


ഒന്നാം സ്ഥാനം
______________
നിഷാർ കെ എ കരിക്കാട്
സഈദ് മുഹമ്മദ് ഡൽഹി
ഫൗസിയ വിഎസ് ഡൽഹി
മുഹമ്മദ് സലാഹ് കൈപ്പമംഗലം

രണ്ടാം സ്ഥാനം
______________
മുസ്തഫ റഹ്മാനി പി എ വെട്ടിക്കാട്ടിരി
മുഹമ്മദ് ആദിൽ പിഎസ് മതിലകം
മുഹമ്മദ് ഇർഷാദ് കൊപ്പം
മുഹമ്മദ് സഹൽ കൈപ്പമംഗലം

മൂന്നാം സ്ഥാനം
______________
ഷിബ് ലി മലപ്പുറം
റഫീഖ് മണ്ണാർക്കാട്
മുഹമ്മദ് ഷറഫുദ്ദീൻ മണ്ണാർക്കാട്
മുഹമ്മദ് സുഹൈൽ എം എ തൊഴുപ്പാടം
ഷാജഹാൻ കെ എ പൊട്ടങ്കോട്
ഹാഫിസ് അഹമ്മദ് മിസ്ബാഹ് കൊരട്ടിക്കര
മുഹമ്മദ് ഹാഫിസ് പി എച്ച് 
നൈസ ഫാത്തിമ സിദ്ദീഖ് 
_______________________
www.skssfthrissur.com

അശറ മുബശ്ശിറ ക്വിസ്: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

SKSSF THRISSUR     May 23, 2020    
എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി റമളാൻ 28ന് സംഘടിപ്പിച്ച അശറ മുബശ്ശറ റമദാൻ ക്വിസ് മത്സരത്തിന്റെ ഉത്തരങ്ങൾ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു അറിയാം. 

ഉത്തര സൂചിക പ്രകാരം 
മത്സരാർത്ഥിക്ക് ഇമെയിലിൽ ലഭിച്ച മാർക്കിൽ ആക്ഷേപമുള്ളവർ 24/5/2020, 3 pm നകം thrissurskssf@gmail.com ലേക്ക് മെയിൽ ചെയ്തു  ഉന്നയിക്കാവുന്നതാണ്.

മത്സരഫലം 25/5/2020, 10 am ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

അശറ മുബശ്ശറ: ചോദ്യാവലി

SKSSF THRISSUR     May 20, 2020    
അശറ മുബശ്ശറ റമളാൻ ക്വിസ്


ഇന്ന് (21/5/20 വ്യാഴം) 
2 pm മുതൽ 3pm വരെയാണ് പരീക്ഷ.

ശ്രദ്ധിക്കുക: കൃത്യം 1:55 pm ന് മാത്രമേ ഈ ലിങ്ക് ഓപ്പൺ ചെയ്യാൻ കഴിയുകയുള്ളൂ.
കൃത്യം മൂന്ന് മണിക്ക് ലിങ്ക് ക്ലോസ് ആകും.

അശറ മുബശ്ശറ റമളാൻ ക്വിസ്സ്

SKSSF THRISSUR     May 20, 2020    
മെയ് 21 (നോമ്പ് 28) വ്യാഴം ഉച്ചക്ക് 2:00 മണി മുതൽ 3:00 മണി വരെ നടക്കും.
ഒരു മണിക്കൂർ നേരം മാത്രമേ പരീക്ഷയുടെ ലിങ്ക് ഓപ്പൺ ആയിരിക്കുകയുള്ളു. 
ലിങ്ക് ഈ സൈറ്റിലാണ് ലഭ്യമാവുക.
10 മിനുട്ട് മുമ്പെങ്കിലും സൈറ്റ് തുറന്നിരിക്കാൻ ശ്രദ്ധിക്കുക.

എസ് കെ എസ് എസ് എഫ് : ഹമീദലി ശിഹാബ് തങ്ങൾ പ്രസിഡന്റ്, സത്താർ പന്തലൂർ ജനറൽ സെക്രട്ടറി, റശീദ് ഫൈസി ട്രഷറർ

SKSSF THRISSUR     March 01, 2020    

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി സത്താർ പന്തലൂരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി റശീദ് ഫൈസി വെള്ളായിക്കോടിനേയും വർക്കിംഗ് സെക്രട്ടറിയായി താജുദ്ദീൻ ദാരിമി പടന്നയേയും തെരഞ്ഞെടുത്തു.

സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി (മലപ്പുറം വെസ്റ്റ്), ഹബീബ് ഫൈസി കോട്ടോപാടം (പാലക്കാട് ) ശൗക്കത്തലി മൗലവി വെള്ളമുണ്ട (വയനാട്) ,ശഹീര്‍ പാപ്പിനിശ്ശേരി (കണ്ണൂര്‍) ഡോ. കെ.ടി ജാബിര്‍ ഹുദവി (മലപ്പുറം വെസ്റ്റ്), _ വൈസ് പ്രസിഡന്റുമാർ,
ആശിഖ് കുഴിപ്പുറം (മലപ്പുറം വെസ്റ്റ്), ശഹീര്‍ ദേശമംഗലം (തൃശ്ശൂര്‍), ടി പി സുബൈര്‍ മാസ്റ്റര്‍ (കോഴിക്കോട് ), ജലീല്‍ ഫൈസി അരിമ്പ്ര (മലപ്പുറം ഈസ്റ്റ് ), ഖാസിം ദാരിമി (ദക്ഷിണ കന്നഡ) - സെക്രട്ടറിമാർ ,
ഒ. പി. എം അശ്റഫ് (കോഴിക്കോട് ), ബഷീര്‍ അസ്അദി (കണ്ണൂര്‍), സ്വാദിഖ് അന്‍വരി (ആലപ്പുഴ) - ഓർഗനൈസിംഗ് സെക്രട്ടറിമാർ,
ബഷീര്‍ ഫൈസി ദേശമംഗലം (തൃശ്ശൂര്‍), ബഷീര്‍ ഫൈസി മാണിയൂര്‍ (കണ്ണൂര്‍), മുഹമ്മദ് ഫൈസി കജെ (കാസര്‍കോഡ്), ശുഹൈബ് നിസാമി (നീലഗിരി), നിയാസ്. എന്‍ (എറണാകുളം), ഡോ. ടി അബ്ദുല്‍ മജീദ് കൊടക്കാട് (പാലക്കാട് ) ഫൈസല്‍ ഫൈസി മടവൂര്‍ (കോഴിക്കോട് ), ശഹീര്‍ അന്‍വരി പുറങ്ങ് (മലപ്പുറം വെസ്റ്റ്), എന്‍. എന്‍ ഇഖ്ബാല്‍ (കൊടക്), അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ (വയനാട്), ശമീര്‍ ഫൈസി ഒടമല (മലപ്പുറം ഈസ്റ്റ്), അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി (പാലക്കാട് ) സി. ടി ജലീല്‍ മാസ്റ്റര്‍ (മലപ്പുറം ഈസ്റ്റ് ), സഹല്‍ പി എം (ഇടുക്കി), നാസിഹ് മുസ്ലിയാര്‍ (ലക്ഷദ്വീപ്), സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് (മലപ്പുറം ഈസ്റ്റ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.
കഴിഞ്ഞ ഡിസംബറിൽ നടന്ന അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി ശാഖ, ക്ലസ്റ്റർ, മേഖല, ജില്ലാ കമ്മിറ്റികൾ ഇതിനകം നിലവിൽ വന്നിരുന്നു. വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം സംസ്ഥാന കൗൺസിലർമാരാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ. മോയിൻ കുട്ടി മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, മുസ്തഫ മുണ്ടുപാറ, എം.പി കടുങ്ങല്ലൂർ, ഷാഹുൽ ഹമീദ് മേൽമുറി, എസ്. വി മുഹമ്മദലി, അബ്ദു റസാഖ് ബുസ്താനി, നാസർ ഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ സംബന്ധിച്ചു.

ആസാദി കോൺഫറൻസ് വിജയിപ്പിക്കുക: എസ് കെ എസ് എസ് എഫ്

SKSSF THRISSUR     February 24, 2020    
എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയറ്റ് യോഗം അൻവർ മുഹ്‌യിദ്ദീൻ ഹുദവി ഉദ്ഘടനം ചെയ്യുന്നു 
തൃശ്ശൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കേന്ദങ്ങളിൽ നടത്താൻ ആഹ്വാനം ചെയ്ത പ്രകാരം മാർച്ച് ഏഴിന് തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് നടത്തുന്ന ആസാദി കോൺഫ്രൻസ് വിജയിപ്പിക്കാൻ കർമ്മരംഗത്തിറങ്ങണമെന്ന് എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. അൻവർ മുഹ് യുദ്ദീൻ ഹുദവി ഉദഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ മൗലവി കൈപമംഗലം അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഹീർ ദേശമംഗലം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സി എ എ വിരുദ്ധ സമരങ്ങൾക്ക് ആഹ്വാനം ചെയ്ത സർക്കാർ സമരം നടത്തുന്നവർക്കെതിരെ കേസെടുക്കുന്നത് ദുരുദേശ പരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഅറൂഫ് വാഫി, ഹാഫിള് അബ്ദുറഹ്മാൻ അൻവരി, അമീൻ കൊരട്ടിക്കര, അബ്ദുറഹ്മാൻ ചിറമനേങ്ങാട്, സലാം ദേശമംഗലം, അബീൽ കരൂപടന്ന, നൗഫൽ ചേലക്കര, അഹദ് വാഫി, സിറാജ് തെന്നൽ, ഇസ്മഈൽ ദേശമംഗലം, ഗഫൂർ അണ്ടത്തോട് സ്വാലിഹ് കൊടുങ്ങല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഷെഫീഖ് ഫൈസി സ്വാഗതവും സത്താർ ദാരിമി നന്ദിയും പറഞ്ഞു

സേവനരംഗത്ത് കർമ്മോത്സുകരാവുക; അബ്ദുൽ ഖാദർ മുസ്ലിയാർ പൈക്കണ്ണിയൂർ

SKSSF THRISSUR     February 19, 2020    
എസ് കെ എസ് എസ് എഫ് സ്ഥാപക ദിനാട്ടോടാനുബന്ധിച്ചു  തൃശ്ശൂർ ജില്ലാ കമ്മിറ്റി പതാക ഉയർത്തിയപ്പോൾ 
തൊഴിയൂർ: സമസ്ത കേരള സുന്നി വിദ്യാർത്ഥി സംഘടന മൂന്നുപതിറ്റാണ്ടുകളായി ചെയ്തു പോരുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും ഇനിയും സക്രിയമായ ഇടപടലുകളിലൂടെ സേവന രംഗത്ത് കർമ്മോത്സുകരാവണമെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ ജില്ല പ്രസിഡണ്ട് അബ്ദുൽ ഖാദർ മുസ്ലിയാർ പൈക്കണ്ണിയൂർ.എസ് കെ എസ്‌ എസ് എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ, നിയുക്ത കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാവിലെ എട്ട് മണിക്ക് തൊഴിയൂർ ഉസ്താത് മഖാം സിയാറത്തോടു കൂടി പരിപാടിയ്ക്ക് തുടക്കമായി. സമസ്ത കേരള ജംഇയത്തുൽ ഉലമ ജില്ല സെക്രട്ടറി പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ സിയാറത്തിന് നേതൃത്യം നൽകി. തുടർന്ന് ദാറു റഹ്മ അംങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലയിലെ സമസ്തയുടെയും മറ്റു പോഷക ഘടകങ്ങളുടെയും ഭാരവാഹികളും മറ്റു നേതാക്കളും സംബന്ധിച്ചു. മുപ്പത്തൊന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് നേതാക്കൾ മുപ്പത്തൊന്ന് പതാകകളുയർത്തി സ്ഥാപകദിനം ആചരിച്ചത് പരിപാടിയ്ക്ക് ഏറേ മികവേകി.എസ് കെ എസ് എസ് എഫ് സീനിയർ വൈസ് പ്രസിഡണ്ട് ബഷീർ ഫൈസി ദേശമംഗലം സ്ഥാപകദിന സന്ദേശം കൈമാറി.ജില്ല സെക്രട്ടറി മഹ്റൂഫ് വാഫി സ്വാഗതവും ട്രഷറർ സത്താർ ദാരിമി നന്ദിയും പറഞ്ഞു.

About us

Common

FAQ's

FAQ's

© 2018-2020 SKSSF Thrissur. .